
കൊച്ചി: രണ്ടു ദിവസമായി നടന്ന ആൾ കേരള ഭവൻസ് മുൻഷി അത്‌ലറ്റിക് മീറ്റിൽ ആതിഥേയരായ കാക്കനാട് ഭവൻസ് ആദർശ വിദ്യാലയ 204.3 പോയിന്റ് നേടി ഒന്നാമതെത്തി. 152 പോയിന്റ് നേടിയ എരൂർ വിദ്യാമന്ദിർ സ്‌കൂൾ രണ്ടാം സ്ഥാനവും 126 പോയിന്റ് നേടിയ പൂച്ചട്ടി വിദ്യാമന്ദിർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഷോട്ട് പുട്ടിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ വെള്ളൂർ വിദ്യാമന്ദിറിലെ ജൊഹാൻ സണ്ണി 8.13 മീറ്ററിലും പെൺകുട്ടികളുടെ വിഭാഗത്തിൽ എളമക്കര വിദ്യാമന്ദിറിലെ ശ്വേത കെ 9.65 മീറ്ററിലും ഷോട്ട്പുട്ട് സബ് ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ ഗിരിനഗർ വിദ്യാമന്ദിറിലെ നിരഞ്ജന രാജ് 8.39 മീറ്ററിലും സീനിയർ വിഭാഗത്തിലെ ആൺകുട്ടികളുടെ ഹൈ ജംപിൽ ചേവായൂർ വിദ്യാമന്ദിറിലെ ദേവക് ഭൂഷൺ 2.02 മീറ്ററിലും സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ 800 മീറ്റർ ഓട്ടത്തിൽ ആദർശ വിദ്യാലയത്തിലെ അക്ഷത 2.56 മിനിറ്റിലും പുതിയ റെക്കാഡുകൾ സ്ഥാപിച്ചു.
കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പർ ലീഗ് താരം നിഹാൽ സുധീഷ് ട്രോഫികൾ വിതരണം ചെയ്തു. ഭാരതീയ വിദ്യാഭവൻ കൊച്ചി കേന്ദ്രം ഡയറക്ടർ ഇ. രാമൻകുട്ടി, അക്കാഡമിക് കൺസൾട്ടന്റ് മീന വിശ്വനാഥൻ, റിസർച്ച് കോ ഓർഡിനേറ്റർ ജയ ജേക്കബ്, അക്കാഡമിക് കോ ഓർഡിനേറ്റർ സുനിത എസ്., വിദ്യാഭ്യാസ ഓഫിസർമാരായ സുകുമാരി, വിജയലക്ഷ്മി, ആദർശ വിദ്യാലയ പ്രിൻസിപ്പൽ കെ. സുരേഷ്, വൈസ് പ്രിൻസിപ്പൽ ജ്യോതി പി. എന്നിവർ പങ്കെടുത്തു. ഹിന്ദി വിഭാഗം അദ്ധ്യാപിക രേഖ സ്വാഗതവു അസിസ്റ്റന്റ് വൈസ് പ്രിൻസിപ്പൽ ജ്യോതിർമയി നന്ദിയും പറഞ്ഞു.