rotar

കൊച്ചി: റോട്ടറി മീൻസ് ബിസിനസ് ഫെല്ലോഷിപ്പിന്റെ റോട്ടറി മീൻസ് ബിസിനസ് സമ്മേളനമായ ഇൻക്രിബ് മൂന്നാം പതിപ്പ് തൃക്കാക്കര ചിറ്റിലപ്പള്ളി സ്‌ക്വയറിൽ റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ടി.ആർ വിജയകുമാർ ഉദ്ഘാടനം ചെയ്തു.

ഡോ. ജി.എൻ. രമേഷ് മുഖ്യപ്രഭാഷണം നടത്തി. ആർ.എം.ബി.എഫ് ഡയറക്ടർ കൽപന ശ്രീലളിത, ജി ഗോപകുമാർ ഉദ്ഘാടന പടിപാടിയിൽ അദ്ധ്യക്ഷത വഹിച്ചു. ഇൻക്രിബ് മൂന്നാം എഡിഷൻ ചെയർമാൻ വിപിൻ പണിക്കർ സ്വാഗതവും സെക്രട്ടറി രാകേഷ് രാജൻ നന്ദിയും പറഞ്ഞു. അഡ്വ. ജോളി ജോൺ, ജനിഫർ ഐസക്ക്, സുനിൽ കെ. സക്കറിയ എന്നിവർ പരിശീലനങ്ങൾക്ക് നേതൃത്വം നൽകി.