currency

കൊച്ചി: 300 കോടിയിലേറെ രൂപയുടെ കള്ളപ്പണം പിടിച്ച കേസിൽ പ്രതിയായ കോൺഗ്രസ് എം.പിയും വ്യവസായിയുമായ ധീരജ് പ്രസാദ് സാഹുവുമായി പാർട്ടിയുടെ ഉന്നത നേതാക്കൾക്കുള്ള ബന്ധം കോൺഗ്രസ് നേതൃത്വം വെളിപ്പെടുത്തണമെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ.എസ്. രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. മദ്യക്കച്ചവടക്കാരനായ ഇയാളുടെ അവിഹിത ഇടപാടുകൾക്കും കോൺഗ്രസിന്റെ സംരക്ഷണമുണ്ട്. കോൺഗ്രസ് നേതാക്കളുടെ പങ്ക് വ്യക്തമായതിനാൽ പ്രക്ഷോഭപരിപാടികൾക്ക് ബി.ജെ.പി തുടക്കം കുറിക്കും.
കോൺഗ്രസ് നേതാക്കൾ ഉൾപ്പെട്ട പുൽപ്പള്ളി സഹകരണ ബാങ്ക് വായ്പാ തട്ടിപ്പിനെക്കുറിച്ച് വിശദീകരിക്കാൻ മണ്ഡലത്തിലെ എം.പി എന്ന നിലയ്ക്ക് രാഹുൽഗാന്ധിക്ക് ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം പറഞ്ഞു.