കൊച്ചി :മ ദിവ്യകാരുണ്യ കോൺഗ്രസിനും സമാപനം കുറിച്ച് സംഘടിപ്പിച്ച ദമ്പതിസംഗമം ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. തോട്ടുവ നവജീവൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. വിപിൻ ചൂതൻപറമ്പിൽ നയിച്ചു. പ്രദിക്ഷണത്തിന് വരാപ്പുഴ അതിരൂപത വികാരി ജനറൽ മോൺസിഞ്ഞോർ മാത്യു ഇലഞ്ഞിമിറ്റം നേതൃത്വം നൽകി.
ചാൻസലർ ഫാ.എബി ജിൻ അറക്കൽ രചിച്ച് ഫാ. ടിജോ തോമസ് സംഗീത സംവിധാനം നിർവഹിച്ച തണൽ സംഗീത ആൽബം ആർച്ച് ബിഷപ്പ് പ്രകാശനം ചെയ്തു. 2024നെ യുവജന വർഷമായി ആർച്ച് ബിഷപ്പ് പ്രഖ്യാപിച്ചു. ചടങ്ങുകൾക്ക് കത്തീഡ്രൽ വികാരി ഫാ. പീറ്റർ കൊച്ചുവീട്ടിൽ, അതിരൂപത മിനിസ്ട്രി കോ ഓർഡിനേറ്റർ ഫാ. യേശുദാസ് പഴമ്പിള്ളി എന്നിവർ നേതൃത്വം നൽകി.