കൊച്ചി: 'കേരളത്തിന്റെ കടവും കടപ്പാടും" എന്ന വിഷയത്തിൽ ബി.ജെ.പി ഇന്റലക്ച്വൽ സെൽ ഇന്ന് 2.30 ന് ഹോട്ടൽ മറൈൻ ഇന്നിൽ ചർച്ച നടത്തും. സാമ്പത്തിക വിദഗ്ദ്ധ ഡോ. മേരി ജോർജ്, ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.കെ.എസ്. രാധാകൃഷ്ണൻ, ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജു, നാഷണലിസ്റ്റ് കോൺഗ്രസ് സംസ്ഥാന പ്രസഡന്റ് കുരുവിള മാത്യൂസ് എന്നിവർ പങ്കെടുക്കുമെന്ന് സെൽ ജില്ലാ കൺവീനർ ബേബി വൈ. കീരീടത്തിൻ അറിയിച്ചു.