അങ്കമാലി: കെ.എസ്.എസ്.പി.യു അങ്കമാലി യൂണിറ്റ് അങ്കമാലി സബ് ട്രഷറിയിലേക്ക് കറൻസി കൗണ്ടിംഗ് മെഷീൻ നൽകി. യൂണിറ്റിലെ ആദ്യകാല നേതാവ് കെ.വി. ഫ്രാൻസീസ് കൊമരേത്തിൽ നിന്ന് സബ് ട്രഷറി ഓഫീസർ ഉമാദേവി മെഷീൻ ഏറ്റുവാങ്ങി. യൂണിറ്റ് പ്രസിഡന്റ് ടി.കെ. പത്രോസ് അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി കെ.ആർ. ഷാജി , കെ.എസ്.എസ്.പി. യു ബ്ലോക്ക് പ്രസിഡന്റ് ജി. തുളസീധരൻ, പി.വി. തര്യൻ, ഫാത്തുമ്മ , ടി.ജെ. വർഗീസ്, ടി.പി. ലത, എൻ.വി. ജോർജ്, എൻ.കെ. രാമവാര്യർ, പി.പി. ത്രേസ്യാമ്മ, എം.പി. തോമസ്, പി.എം. വർഗീസ്, ട്രഷറി ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.