നെടുമ്പാശേരി: കുറുമശേരിയിൽ സംഘടിപ്പിച്ച ഒന്നാമത് ക്രിക്കറ്റ് അരീന ഫുട്‌ബാൾ ടൂർണമെന്റ് റോജി എം. ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കേരള ബീച്ച് ഫുട്‌ബോൾ ടീം ഗോളി ഹരിശാന്ത്
സമ്മാനവിതരണം നിർവഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ പി.പി. ജോയ്, ശാരദ ഉണ്ണിക്കൃഷ്ണൻ, ഫാ. പോൾ പാറേക്കാട്ടിൽ, സി.പി. തരിയൻ, സി.എം. സാബു, ജി. ശ്രീകുമാർ, ഗോകുൽ ദേവ്, പ്രമോദ് പള്ളത്ത്, വി.എസ്. ജ്യോതിസ്, ടി.എസ്. ശ്രീജിത്ത് തുടങ്ങിയവർ സംസാരിച്ചു. ക്രിസ്മസ് അവധിക്ക് കുട്ടികൾക്കായി ക്രിക്കറ്റ്, ഫുട്‌ബാൾ കോച്ചിംഗ് ക്യാമ്പുകൾ സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.