വരാപ്പുഴ : കൂനമ്മാവ് സെന്റ് ഫിലോമിനാസ് ചാവറ തീർത്ഥാടന കേന്ദ്രത്തിൽ വിശുദ്ധ ചാവറ കുര്യാക്കോസച്ചന്റെ തിരുനാളിന് ഒരുക്കങ്ങൾ പൂർത്തിയായി. 26ന് വൈകിട്ട് വൈകിട്ട് 5ന് തിരുനാളിന് തുടക്കം കുറിച്ച് വരാപ്പുഴ മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിൽ കൊടികയറ്റും.
പൊന്തിഫിക്കൽ ദിവ്യബലിയിൽ ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ മുഖ്യകാർമ്മികത്വം വഹിക്കും. ചാവറ ഭവനത്തിന്റെ താക്കോൽദാനകർമ്മം നിർവഹിക്കും. തിരുനാൾ ദിവസങ്ങളിൽ രാവിലെ 6നും 7നും 10.30നും വൈകിട്ട് 5നും ദിവ്യബലി നൊവേന.
നേർച്ച സദ്യ ദിനമായ 29ന് വെള്ളിയാഴ്ച രാവിലെ 9.30ന് പൊന്തിഫിക്കൽ ദിവ്യബലിയിൽ ആർച്ച് ബിഷപ്പ് എമിരിതൂസ് ഡോ. ഫ്രാൻസീസ് കല്ലറയ്ക്കൽ മുഖ്യകാർമ്മികത്വം വഹിക്കും. . തുടർന്ന് സൗഖ്യദായക നേർച്ചസദ്യ ആശീർവാദവും വിതരണവും രാത്രി 8 വരെ നീണ്ടുനിൽക്കും. ഉച്ചയ്ക്ക് 12നും 2നും 4നും വൈകട്ട് 5.30നും 7നും ദിവ്യബലി, നൊവേന. 30ന് വൈകിട്ട് 5.30ന് കോട്ടപ്പുറം രൂപത നിയുക്ത ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിലിന്റെ മുഖ്യകാർമ്മികത്വത്തിൽ ദിവ്യബലി. 31 ന് വൈകിട്ട് 5.30ന് കോട്ടപ്പുറം രൂപത വികാരി ജനറൽ ആന്റണി കുരിശിങ്കലിന്റെ മുഖ്യകാർമ്മികത്വത്തിൽ ദിവ്യബലി. ജനുവരി 1ന് വൈകിട്ട് 5.30ന് വരാപ്പുഴ അതിരൂപത വികാരി ജനറൽ മാത്യു ഇലഞ്ഞിമറ്റത്തിന്റെ മുഖ്യകാർമ്മികത്വത്തിൽ ദിവ്യബലി. 2ന് അതിരൂപത ചാൻസലർ ഫാ. എബിജിൻ അറക്കലിന്റെ മുഖ്യകാർമ്മികത്വത്തിൽ ദിവ്യബലി. തിരുനാൾ ദിനമായ ജനുവരി 3ന് രാവിലെ 10.30ന് ഫാ. സെബാസ്റ്റ്യൻ കറുകപ്പിള്ളിയുടെ മുഖ്യകാർമ്മികത്വത്തിൽ ദിവ്യബലി. വൈകിട്ട് 5.30ന് വിശുദ്ധ ചാവറയച്ചന്റെ കബറിടത്തിങ്കൽ പുഷ്പാർച്ചന. തിരുനാളാഘോഷങ്ങൾക്ക് റെക്ടർ സെബാസ്റ്റ്യൻ ലൂയീസ്, ഫാ. ജോസഫ് ടോണി കാർവാലിയോ, ഫാ. ഫെബിൻ ജോസഫ് കീഴവന, ഫാ. ലാസർ സിന്റോ തൈപ്പറമ്പിൽ തിരുനാളാഘോഷ കമ്മറ്റി നേതൃത്വം നൽകുന്നു.