കാലടി: കർഷക സംഘം മലയാറ്റൂർ വില്ലേജ് കമ്മിറ്റി കർഷക സദസ് സംഘടിപ്പിച്ചു. കർഷക സംഘം അങ്കമാലി ഏരിയാ കമ്മിറ്റി സെക്രട്ടറി പി. അശോകൻ ഉദ്ഘാടനം ചെയ്തു. വില്ലേജ് കമ്മിറ്റി സെക്രട്ടറി കെ.ജെ. ബോബൻ അദ്ധ്യക്ഷനായി. ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.എൻ. അനിൽ കുമാർ, എം.എ. സാജു, മേരി ദാസൻ എന്നിവർ സംസാരിച്ചു.