y

തൃപ്പൂണിത്തുറ: വൈക്കം - തൃപ്പൂണിത്തുറ സംസ്ഥാന പാതയിൽ കാരപ്പറമ്പിന് സമീപം ഇന്നലെ രാവിലെ 6 ന് പാർസൽ കമ്പനിയുടെ പിക്ക്അപ്പ് വാൻ ഇലട്രിക്ക് പോസ്റ്റിൽ ഇടിച്ചു. തുടർന്ന് സമീപത്ത് സ്ഥാപിച്ചിരുന്ന ട്രാൻഫോർമറിന്റെ പോസ്റ്റുകൾ ഒടിഞ്ഞതിനാൽ രാവിലെ മുതൽ സമീപ പ്രദേശങ്ങളിൽ വൈദ്യുതി വിതരണം മുടങ്ങി. സന്ധ്യയോടെ വൈദ്യുതി വിതരണം ഭാഗികമായി പുന:സ്ഥാപിച്ചു. അപകടത്തിൽ വാഹനത്തിന് കേടുപാടുകൾ സംഭവിച്ചെങ്കിലും ആർക്കും പരിക്കില്ല.