പെരുമ്പളം: ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായി പെരുമ്പളം പഞ്ചായത്തിലെ പഠിതാക്കൾക്കായി 'മികവുത്സവം' നടത്തി. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.വി. ആശ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഷൈലജ അദ്ധ്യക്ഷത വഹിച്ചു. പരിശീലകരായ ഷോളി, റ്റി.പി. ഉണ്ണികൃഷ്ണൻ, എൻ.പി. അച്യുതൻ, അനന്തു സന്തോഷ് എന്നിവർ പരീക്ഷാ നടത്തിപ്പിന് നേതൃത്വം നൽകി. തൈക്കാട്ടുശ്ശേരി ബോക്ക് സാക്ഷരത പ്രേരക് കെ.കെ.രമണി, ക്ഷേമകാര്യ കമ്മിറ്റി ചെയർമാൻ കുഞ്ഞൻ തമ്പി, പഞ്ചായത്ത് അംഗങ്ങളായ സി. ഗോപിനാഥ്, സുനിത സജീവ്, ഗീത സന്തോഷ്, മുൻസില ഫൈസൽ എന്നിവർ പങ്കെടുത്തു. ക്ലാസ് മുറികൾ അലങ്കരിച്ച് കേക്ക് മുറിച്ചു.