കാലടി: റോഡിൽ നിന്ന് കിട്ടിയ 78,000 രൂപ ഉടമസ്ഥന് തിരികെ നൽകി യുവാവ് മാതൃകയായി. കീർത്തി മോഡേൺ റൈസ് മില്ലിൽ ജോലിചെയ്യുന്ന കൊല്ലം സ്വദേശി പ്രവീണിനാണ് കാലടി- പെരുമ്പാവൂർ റോഡിൽ ശങ്കര പാലത്തിന് സമീപത്ത് നിന്ന് ഒരുകെട്ട് നോട്ട് കിട്ടിയത്. ഉടൻ തന്നെ കാലടി പൊലീസ് സ്റ്റേഷനിൽ എത്തിയ പ്രവീൺ തുക ഏൽപ്പിച്ചു. കാലടി ചെങ്ങൽ സ്വദേശി ഈത്താപിരി അനിലിന്റെ കൈയിൽ നിന്നാണ് പണം കളഞ്ഞുപോയത്. സ്റ്റേഷനിൽ വച്ച് അനിലിന് തുക കൈമാറി. സബ് ഇൻസ്‌പെക്ടർ ജെയിംസ് മാത്യു, പഞ്ചായത്ത്‌ അംഗം പി.ബി. സജീവ്, എൻ.പി. അനിൽകുമാർ, ഷൈജു അഗസ്റ്റിൻ എന്നിവർ സംബന്ധിച്ചു.