
മട്ടാഞ്ചേരി: മഹാത്മ സ്നേഹ കുട്ടായ്മ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.ആസ്റ്റർ മെഡിസിറ്റിയുടെ സഹകരണത്തോടെ നടത്തിയ ക്യാമ്പ് ഹൈബി ഈഡൻ എം.പി.ഉദ്ഘാടനം ചെയ്തു. ചാരിറ്റി പ്രവർത്തകൻ പി.എം.എ. സലാം, പരിസ്ഥിതി പ്രവർത്തകൻ പി.എം. സുബൈർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. പന്ത്രണ്ടോളം കുട്ടികൾക്കായുള്ള ശസ്ത്രക്രിയ ചൈൽഡ് ഹെൽപ് ഫൗണ്ടേഷൻ ഏറ്റെടുത്തു. ഷമീർ വളവത്ത് അദ്ധ്യക്ഷത വഹിച്ചു. ധന്യ ശ്യാമളൻ, ധന്യ റോയി, എം.എസ് സനീഷ്, സ്റ്റെൻസി സെബാസ്റ്റ്യൻ, കൗൺസിലർ ആന്റണി കുരീത്തറ, നസീർ സേഠ്, റഫീക്ക് ഉസ്മാൻ സേഠ്, അസീസ് ഇസ്ഹാക്ക് സേഠ് എന്നിവർ സംസാരിച്ചു.