കാലടി: കാലടി എസ്.എൻ.ഡി.പി ലൈബ്രറിയിലെ പ്രതിവാര കൂട്ടായ്മയായ ബുധസംഗമം 800 വാരത്തിൽ കവി ഒളപ്പമണ്ണയുടെ ജന്മശതാബ്ദി ആഘോഷിച്ചു. കാലടി ശ്രീശങ്കരാ കോളേജ് സംസ്കൃത വിഭാഗം അസി. പ്രൊഫ. ഡോ. വെണ്മണി ഭവദാസൻ മുഖ്യപ്രഭാഷണം നടത്തി. അങ്കമാലി വി.ടി.സ്മാരക ട്രസ്റ്റ് സെക്രട്ടറി കെ.എൻ.വിഷ്ണു അദ്ധ്യക്ഷത വഹിച്ചു.എ.എസ്. ജയകുമാർ, ടി.ആർ.വി നമ്പൂതിരിപ്പാട്, എസ് .സുരേഷ് ബാബു, വി.എ.രഞ്ജൻ എന്നിവർ സംസാരിച്ചു.