ആലങ്ങാട്: ആലങ്ങാട് ചെമ്പോല കളരിയിൽ ഏഴുദിവസമായി നടന്നുവന്ന അയ്യപ്പമഹാസത്രം കർപ്പൂരാഴിയോടെ സമാപിച്ചു. സത്രവേദിയിലെ അയ്യപ്പക്ഷേത്രത്തിനുമുന്നിലൊരുക്കിയ കർപ്പൂരാഴി ദർശിക്കാൻ ആയിരക്കണക്കിന് ഭക്തരാണ് എത്തിച്ചേർന്നത്. ഡോ. പള്ളിക്കൽ സുനിൽ ആചാര്യനും ആത്രശേരി രാമൻ നമ്പൂതിരി യജ്ഞഹോതാവുമായിരുന്നു. സത്രസമംഗളസഭ പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ എം.എല്‍.എ. ഉദ്ഘാടനംചെയ്തു.സത്രസമിതി ചെയര്‍മാന്‍ ശശിധരന്‍ എസ്. മേനോന്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീന്‍ പി.എസ്. ജയരാജ് സ്വാഗതം പറഞ്ഞു. എസ്.എന്‍.ഡി.പി. യോഗം പ്രസിഡന്റ് ഡോ. എം.എന്‍. സോമന്‍ മുഖ്യാതിഥിയായി. സത്രവേദിയില്‍ സംഘടിപ്പിച്ച പുരാണ പ്രശ്‌നോത്തരിയിലെ വിജയികള്‍ക്ക് ഭുവനചന്ദ്രന്‍ സമ്മാനദാനം നടത്തി. രക്ഷാധികാരി ചെമ്പോല ശ്രീകുമാർ, ബി.ജെ.പി. ജില്ലാ പ്രസിഡന്റ് കെ.എസ്. ഷൈജു, സംസ്ഥാന കാർഷിക ഗ്രാമവികസനബാങ്ക് ഭരണസമിതിയംഗം ടി.എ. നവാസ്, ബ്ലോക്ക് പഞ്ചായത്തംഗം ജയശ്രീ ഗോപീകൃഷ്ണൻ, കെ. സാബു, പി. രാജീവ്, സുധൻ പെരുമിറ്റത്ത്, ചന്ദ്രിക രാജൻ, രേഖ ജഗദീഷ്, അംബിക ശിവരാമൻ, എൻ. അനിൽകുമാർ എന്നിവർ സംസാരിച്ചു.