ഫോർട്ടുകൊച്ചി: കൊച്ചി മെത്രാസന മന്ദിരത്തിനു മുന്നിൽ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ദീപാലങ്കാര - പുൽക്കുട് ഒരുക്കി. കൊച്ചി മെത്രാൻ ജോസഫ് കരിയിൽ പുൽക്കൂട് അനാവരണം ചെയ്തു. പൈതൃക ഫോർട്ടു കൊച്ചിയിലെ പ്രധാന കെട്ടിടങ്ങളുടെ മിനിയേച്ചർ രൂപങ്ങളുടെ പശ്ചാത്തലത്തിലാണ്, ഇത്തവണത്തെ ക്രിസ്മസ് പുൽക്കുടു ഒരുക്കിയിട്ടുള്ളത്. കൊച്ചി രൂപത ചാൻസിലർ ഫാ.ഡോ. ജോണി സേവ്യർ പുതുക്കാട്ട് സംസാരിച്ചു.