ആലുവ: സ്ഥിരംകുറ്റവാളി കടുങ്ങല്ലൂർ മുപ്പത്തടം പാലറ ഭാഗത്ത് മാതേലിപ്പറമ്പ് വീട്ടിൽ അമൽ ബാബുവിനെ (25) കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചു. ജില്ലാ പൊലീസ് മേധാവി ഡോ.വൈഭവ് സക്‌സേനയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കളക്ടർ എൻ.എസ്.കെ. ഉമേഷാണ് ഉത്തരവിട്ടത്.
ആലുവ പൊലീസ് സ്റ്റേഷൻ പരിധിയിൽ കൊലപാതകശ്രമം, ദേഹോപദ്രവം, ആയുധ നിയമലംഘനം, ആശുപത്രി ജീവനക്കാർക്കെതിരെയുള്ള അതിക്രമം തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. കഞ്ചാവ്, രാസലഹരി എന്നിവ കൈവശം വച്ചതിന് ഇയാൾക്കെതിരെ ആലുവ സ്റ്റേഷനിലും വരാപ്പുഴ എക്‌സൈസ് റേഞ്ച് ഓഫീസിലും കേസുകളുണ്ട്.
സെപ്റ്റംബറിൽ കളമശേരി പൊലീസ് രജിസ്റ്റർ ചെയ്ത കൊലപാതകശ്രമ കേസിൽ പ്രതിയായതിനെ തുടർന്നാണ് നടപടി.