ആലുവ: ആലുവ താലൂക്ക് പൗരാവകാശസംരക്ഷണ സമിതി സംഘടിപ്പിച്ച മനുഷ്യാവകാശ ദിനാചരണ സമ്മേളനം ഡോ. ടോണി ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.കെ. മുകുന്ദൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ജെ. ജോമി, ഡോ. സി.എം. ഹൈദ്രാലി, ഡോ. എൻ. വിജയകുമാർ, ചിന്നൻ ടി. പൈനാടത്ത്, കെ. ജയകുമാർ, പൗരാവകാശ സംരക്ഷണ സമിതി സെക്രട്ടറി സാബു പരിയാരത്ത്, രക്ഷാധികാരി സി.എം. അബ്ദുൾ വഹാബ്, ജോൺസൻ മുളവരിക്കൽ, വി.എക്‌സ്. ഫ്രാൻസീസ്, എ.വി. മുഹമ്മദ് ബഷീർ, സുലൈമാൻ അമ്പലപറമ്പ്, മുസ്തഫ എടയപുറം, ഷെമീർ കല്ലുങ്കൽ, ബാബു കുളങ്കര, അബ്ബാസ് തോഷിബാപുരം, മോഹൻ റാവു, ഷെരീഫ് കുറുപ്പാലി, ബാവകുട്ടി ബഷീർ കല്ലുകൽ, അക്‌സർ സുലൈമാൻ, ഒ.ഐ. ജോസ്, അഹമ്മദ് ഗ്രാന്റ്, കെ.എം. റഫീക്ക്, ഫൈസൽ ഖാലിദ്, ജവാത്, കൃഷ്ണൻകുട്ടി കപ്രശേരി, പി.സി. രാജൻ എന്നിവർ സംസാരിച്ചു.