പറവൂർ: കാനം രാജേന്ദ്രന്റെ നിര്യാണത്തിൽ പറവൂരിൽ അനുശോചന യോഗം നടത്തി. സി.പി.ഐ മണ്ഡലം സെക്രട്ടറി കെ.പി. വിശ്വനാഥൻ അദ്ധ്യക്ഷത വഹിച്ചു. എസ്. ശർമ്മ, കെ.പി. ധനപാലൻ, പി. രാജു, ബീന ശശിധരൻ, ടി.ആർ. ബോസ്, ഹരി വിജയൻ, എൻ.എം. പിയേഴ്സൺ, രാജു മാടവന തുടങ്ങിയവർ സംസാരിച്ചു. ചേന്ദമംഗലം കവലയിൽ നിന്ന് മൗനജാഥയും നടന്നു.