കുറുപ്പംപടി: സംസ്ഥാന സാക്ഷരത മിഷൻ ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായുള്ള മികവുത്സവ സാക്ഷരത പരീക്ഷ മുടക്കുഴ പഞ്ചായത്തിൽ നടത്തി. മുടക്കുഴ യു.പി സ്കൂളിൽ വിവിധ പ്രായത്തില 60 ഓളം പേർ പരീക്ഷയെഴുതി. 77 വയസുള്ള മുടക്കുഴ സ്വദേശി ഏലിയാമ്മയ്ക്ക് ചോദ്യ പേപ്പർ നൽകി പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ ഉദ്ഘാടനം നിർവഹിച്ചു. സാക്ഷരത പ്രേരക്മാരായ എൻ.പി. രാധിക, വി.എ. ബിന്ദു, ഇൻസ്ട്രക്ടർമാരായ സോഫി രാജൻ, ഉഷ ദാസൻ, കാഞ്ചന ബിജു, ഷിജി, സജ്ജന. കൗസല്യ,​ അഭിരാമി എന്നിവർ സംസാരിച്ചു.