പറവൂർ: മാല്യങ്കരയിലെ പതിനൊന്ന് റെസിഡന്റ്സ് അസോസിയേഷനുകളുടെ കൂട്ടായ്മയായ മാല്യങ്കര അസോസിയേഷൻ ഒഫ് റെസിഡന്റ്സ് കോ ഓർഡിനേഷൻ കമ്മിറ്റിയുടെ (മാർക്ക്) പ്രവർത്തനോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് നിർവഹിച്ചു. കമ്മിറ്റി ചെയർമാൻ പി.പി. ദേവൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എ.എസ്. അനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിംന സന്തോഷ് , ഡെപ്യൂട്ടി കളക്ടർ എം.എച്ച്. ഹരിഷ്, വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് രശ്മി അനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്. സനീഷ് തുടങ്ങിയവർ സംസാരിച്ചു.