ആലുവ: ശബരിമല തീർത്ഥാടകരോടുള്ള സർക്കാരിന്റെയും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും അനാസ്ഥയ്ക്കെതിരെ ഇന്ന് വൈകിട്ട് 5.30ന് ഹൈക്കോടതി കവലയിൽ പ്രാർത്ഥന സദസും ശ്രദ്ധാഞ്ജലിയും സംഘടിപ്പിക്കാൻ ഹിന്ദു ഐക്യവേദി ജില്ലാ സമിതി യോഗം തീരുമാനിച്ചു.
ശബരിമലയിൽ ഭക്തർക്ക് ദുരിതമേറുകയാണ്. ശരാശരി 16,17 മണിക്കൂർ ക്യൂ നിന്ന് അവശരായി ഭക്തർ കുഴഞ്ഞു വീഴുന്നത് നിത്യസംഭവമാണ്. തിരക്ക് നിയന്ത്രിക്കുന്നതിലും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിലും തിരുവതാംകൂർ ദേവസ്വം ബോർഡ് തീർത്തും പരാജയമാണ്. തമിഴ്‌നാട്ടിൽ നിന്നെത്തിയ മാളികപ്പുറം കുഴഞ്ഞുവീണു മരിച്ചത് സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും അനാസ്ഥയുടെ ഉത്തമ ഉദാഹരണമാണെന്നും ജില്ലാ ജനറൽ സെക്രട്ടറി ആ.ഭാ. ബിജു ആരോപിച്ചു.