mukhya

കൊച്ചി: ആവേശവും ആരവവും നിറച്ച നവകേരളസദസ് എറണാകുളം ജില്ലയിൽ പര്യടനം പൂർത്തിയാക്കിയപ്പോൾ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത 10 മണ്ഡലങ്ങളിൽ സദസുകളിൽ ആകെ ലഭിച്ചത് 40,318 പരാതികൾ. മണ്ഡലങ്ങളിൽ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ആവേശത്തോടെയാണ് ജനങ്ങൾ സ്വീകരിച്ചത്.

പെരുമ്പാവൂർ, കോതമംഗലം, മൂവാറ്റുപുഴ മണ്ഡലങ്ങളിലായിരുന്നു ഇന്നലെ സദസുകൾ നടന്നത്. ജില്ലയിലെ 14 മണ്ഡലങ്ങളിൽ തൃക്കാക്കര, കുന്നത്തുനാട്, തൃപ്പൂണിത്തുറ, പിറവം മണ്ഡലങ്ങളിലൊഴികെ 10 സദസുകൾ ആവേശകരമായി പൂർത്തിയായി. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടർന്നാണ് ശനിയാഴ്ച നടത്താനിരുന്ന നാല് സദസുകൾ മാറ്റി വച്ചത്. ഇന്നലെ വൈകിട്ട് പെരുമ്പാവൂർ മണ്ഡലത്തിലെ പരിപാടികളോടെയാണ് സദസ് പുനരാരാംഭിച്ചത്.

ഓരോ മണ്ഡലത്തിലും ആയിരക്കണക്കിന് ജനങ്ങളാണ് പങ്കെടുത്തത്.

ജില്ലയുടെ കിഴക്കൻ മേഖലയിൽ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സ്വീകരിക്കാൻ മലയോര ഗ്രാമങ്ങളിൽ നിന്നും ആദിവാസി ഊരുകളിൽ നിന്നും ആയിരങ്ങളെത്തി.

കേരളത്തിന്റെ ടൂറിസം ഭൂപടത്തിൽ അടയാളപ്പെടുത്തിയിട്ടുള്ള കോതമംഗലത്തിന്റെ ചരിത്രം കണ്ടതിൽവച്ച് ഏറ്റവും വലിയ ജനസംഗമമായിരുന്നു. ഓരോ മണ്ഡലത്തിലെയും പരിപാടികൾക്ക് ശേഷം കലാപ്രകടനങ്ങളും അരങ്ങേറിയിരുന്നു. കോതമംഗലം മണ്ഡലത്തിൽ കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസി ഊര് നിവാസികൾ അവതരിപ്പിച്ച മന്നാൻകൂത്തും മുതുവാൻ കൂത്തും ശ്രദ്ധേയമായിരുന്നു.

മണ്ഡലം തിരിച്ചുള്ള നിവേദനം

ആങ്കമാലി- 3,123

ആലുവ- 4,249

പറവൂർ-5,459

വൈപ്പിൻ-4319

കൊച്ചി-3,909

എറണാകുളം-2,055

കളമശേരി-4,425

പെരുമ്പാവൂർ-5,000

കോതമംഗലം-3,905

മൂവാറ്റുപുഴ- 3,874

ആകെ: