കളമശ്ശേരി: സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിയോഗത്തിൽ സി.പി.ഐ കളമശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണം സംഘടിപ്പിച്ചു. മണ്ഡലം സെക്രട്ടറി പി.കെ. സുരേഷ് അദ്ധ്യക്ഷത വഹിച്ചു. അസി.സെക്രട്ടറി വി.എ. ഷബീർ അനുശോചന പ്രമേയം അവതരിപ്പിച്ചു.
സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും ജി.സി.ഡി.എ ചെയർമാനുമായ കെ. ചന്ദ്രൻ പിള്ള, എം.ടി. നിക്സൻ, എ.എം. യൂസഫ്, മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് വി എ. മുഹമ്മദ് അഷറഫ് , ഐ .എൻ.എൽ ജില്ലാ സെക്രട്ടറി കെ.എം. ജലീൽ, ആർ ജെ ഡി നിയോജക മണ്ഡലം പ്രസിഡന്റ് ബിനു ചന്ദ്രശേഖരൻ, കേരളാ കോൺഗ്രസ (എം) നിയോജക മണ്ഡലം പ്രസിഡന്റ് ടി.ജെ. ബിജു, അഡ്വ. ജി.വിജയൻ, അഡ്വ. അയ്യുബ് ഖാൻ തുടങ്ങിയവർ സംസാരിച്ചു.