
കൊച്ചി: കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വനിതാ സംരംഭകരുടെ പ്രദർശനവും സംഗമവും സീയ സീസൺസ് പന്ത്രണ്ടാമത് എഡിഷന് പനമ്പിള്ളി നഗർ അവന്യു സെന്ററിൽ തുടക്കമായി. ചലച്ചിത്രതാരം മീനാക്ഷി ഉദ്ഘാടനം ചെയ്തു. സിയ സീസൺസ് കോ ഓർഡിനേറ്റർ സീനത്ത് അഷറഫ്, ചലച്ചിത്ര താരങ്ങളായ ടീന, അമര എസ്. പല്ലവി, ഹിമ ശങ്കർ, സംവിധായകരായ പോളി വടക്കൻ, സനിൽ ചിത്രൂ, കോർപറേറ്റ് ട്രെയിനർ പ്രിയ ശിവദാസ്, ഫാഷൻ ഡിസൈനർ ജിജി സുരേഷ് ബാബു, ചലച്ചിത്ര താരം നസ്ലിൻ ജമീല, രാമിറേസ്,മോഡൽ റിത്തു സാംസൺ എന്നിവർ പങ്കെടുത്തു.
വീട്ടമ്മമാരുടെയും കോളേജ് വിദ്യാർത്ഥികളുടെയും വിവിധ ഉത്പന്നങ്ങളാണുള്ളത്.