
ചോറ്റാനിക്കര :എസ്.എൻ.ഡി.പി യോഗം കെ.ആർ. നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയൻ നേതൃയോഗം യൂണിയൻ സെക്രട്ടറി എസ്.ഡി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ഈ.ഡി. പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. കാലാവധി പൂർത്തീകരിച്ച എല്ലാ ശാഖകളിലും അടിയന്തരമായി വാർഷിക പൊതു യോഗങ്ങൾ നടത്തുന്നതിന് തീരുമാനിച്ചു. തൊട്ടൂർ ശാഖാ സംഘത്തിന്റെ ചികിത്സാചെലവിലേക്കായി ശാഖകൾ വഴി സംഭരിച്ച ആദ്യ ഘട്ട തുക യൂണിയൻ പ്രസിഡന്റും യൂണിയൻ സെക്രട്ടറിയും ചേർന്ന് കൈമാറി. യോഗത്തിൽശാഖാ ഭാരവാഹികൾ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. യൂണിയൻ കൗൺസിലർ യൂ.എസ്. പ്രസന്നൻ സ്വാഗതവും വൈസ് പ്രസിഡന്റ് രഞ്ജിത് രാജപ്പൻ നന്ദിയും പറഞ്ഞു.