വൈപ്പിൻ: ചെറായി സഹോദരൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂൾ രജതജൂബിലി ആഘോഷം ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.
സ്‌കൂൾ സ്ഥാപക പ്രസിഡന്റ് ടി.എസ്. മാധവനെയും വിരമിച്ച അദ്ധ്യാപകരെയും 25വർഷം പൂർത്തിയാക്കിയ അദ്ധ്യാപകരെയും വി.വി സഭ പ്രസിഡന്റ് വികാസ് മാളിയേക്കൽ ആദരിച്ചു.
സ്‌കൂൾ മാനേജർ കെ.എസ്. ജയപ്പൻ, വി.വി സഭ സെക്രട്ടറി പി.ജി. ഷൈൻ, ട്രഷറർ ബെൻസിർ കെ. രാജ്, ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂഷൻ ടി.എ. ഷാജി, പ്രിൻസിപ്പൽ സി.കെ. ഗീത, സാജു നവോദയ, പൂയപ്പിള്ളി തങ്കപ്പൻ, ബ്ലോക്ക് പ്രസിഡന്റ് തുളസി സോമൻ, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. എം.ബി. ഷൈനി, പഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ, ശാന്തിനി പ്രസാദ്, ഇ.കെ. ജയൻ, ഉഷ സോമൻ, പി.ടി.എ പ്രസിഡന്റ് വിനോദ് ഡിവൈൻ, ടിറ്റോ ആന്റണി, കെ.എ. സേതുലക്ഷ്മി, എം.എസ്. ആദിറാം എന്നിവർ സംസാരിച്ചു.