
കൊച്ചി: വായനക്കാരാണ് യഥാർത്ഥ ആസ്വാദകരെന്നും ആസ്വാദകരില്ലെങ്കിലും ഒരു സൃഷ്ടിയും നിലനിൽക്കില്ലെന്നും പ്രശസ്ത സാഹിത്യകാരൻ പ്രായിപ്ര രാധാകൃഷ്ണൻ പറഞ്ഞു. അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ സമാപന സഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.വി. അതികായൻ അദ്ധ്യക്ഷത വഹിച്ചു. ടി.കെ. ശങ്കരനാരായണൻ കഥാഭൂമിക എന്ന പുസ്തകം സി.ഐ.സി.സി. ജയചന്ദ്രന് നൽകി പ്രകാശനം ചെയ്തു.
കവി ആർ. കെ. ദാമോദരൻ, മാടമ്പിൽ കുഞ്ഞുകുട്ടൻ പുരസ്‌കാര ജേതാക്കളായ നൗഷാദ് പെരുമാതുറ, സിബിൻ ഹരിദാസ് എന്നിവരും ഈ.എം.ഹരിദാസ്, യൂനസ് വിനോദ് എന്നിവർ സംസാരിച്ചു. വർണോത്സവം ചടങ്ങിൽ സംസ്ഥാന തലത്തിൽ നടന്ന സാഹിത്യ, ചിത്ര രചനാ മത്സരങ്ങളിൽ പങ്കെടുത്ത കുട്ടികൾക്ക് പുരസ്‌കാരം നൽകി.