
കോതമംഗലം: നവകേരളസദസ് വേദിയിൽ കോക്ലിയർ ഇംപ്ലാന്റേഷൻ ശസ്ത്രക്രിയാ സഹായം തേടിയെത്തിയ രണ്ടാം ക്ലാസ് വിദ്യാർത്ഥിയുടെ പരാതിയിൽ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിന്റെ ഇടപെടൽ.
പല്ലാരിമംഗലം പാത്തിക്കപ്പാറയിൽ വീട്ടിൽ പി.എം. ഷിജുവിന്റെയും ഹഫ്‌സ ഷിജുവിന്റെയും മകനായ കേൾവി ഇസാൻ ഷിജുവിന് ജന്മനാൽ കേൾവി പ്രശ്‌നമുണ്ട്. കോക്ലിയർ ഇംപ്ലാന്റേഷൻ നടത്തിയാൽ പ്രശ്‌നം പരിഹരിക്കാനാവുമെന്ന് വിദഗ്ദ്ധർ പറഞ്ഞെങ്കിലും സാമ്പത്തിക വിഷമതകൾ മൂലം കഴിഞ്ഞിരുന്നില്ല. പ്രശ്നം ഉന്നയിച്ചാണ് നവകേരള സദസ് വേദിയിൽ ഇവർ എത്തിയത്. ആന്റണി ജോണി എം.എൽ.എയുടെ നേതൃത്വത്തിൽ ഇസാനും കുടുംബവും മന്ത്രിയെ നേരിൽകണ്ട് ബുദ്ധിമുട്ട് അറിയിച്ചു. തുടർന്ന് ചികിത്സയ്ക്കാവശ്യമായ ക്രമീകരണങ്ങൾ നടത്താൻ മന്ത്രി നിർദ്ദേശം നൽകി.