
നെടുമ്പാശേരി: തിരുവനന്തപുരത്തു നിന്ന് ഇന്നലെ വൈകിട്ട് 7ന് കൊച്ചിയിൽ ഇറങ്ങേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനം ശക്തമായ മിന്നലും മഴയും മൂലം കോയമ്പത്തൂർക്ക് വഴിതിരിച്ചുവിട്ടു.
കൊച്ചിയിലെത്തി കണ്ണൂരിലേക്ക് പോകേണ്ട വിമാനമാണിത്. കാലാവസ്ഥ സാധാരണ നിലയിലായാൽ വിമാനം കൊച്ചിയിലെത്തുമെന്നും പിന്നാലെ കണ്ണൂരിലേക്കു പോകുമെന്നും അധികൃതർ അറിയിച്ചു.