കൊച്ചി: നഗരത്തിൽ വിവിധയിടങ്ങളിലായി കൊച്ചി സിറ്റി പൊലീസ് സ്‌പെഷ്യൽ കോമ്പിംഗിൽ മദ്യപിച്ച് വാഹനം ഓടിച്ചതിന് 221 കേസെടുത്തു. അമിതവേഗത്തിലും അശ്രദ്ധമായും വാഹനമോടിച്ചതിന്- 93, മയക്കുമരുന്ന് വില്പനയ്ക്കും ഉപയോഗത്തിനുമെതിരെ 40, പൊതുസ്ഥലത്ത് മദ്യപിച്ചതിന്- 32, നിരോധിത പുകയില ഉത്പന്നങ്ങളുടെ ഉപയോഗവും വില്പനയും- 20 എന്നിങ്ങനെയാണ് മറ്റു കേസുകൾ.