പറവൂർ: മൂന്നു മാസം മുൻപ് വിവാഹം കഴിഞ്ഞ യുവതിയെ സ്വന്തം വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. തേവർകാട് പാലച്ചുവട് ചിറമറ്റ പുരയിടം വീട്ടിൽ രാധാകൃഷ്ണന്റെ മകളും തേവരകോളനി കാട്ടൻപുറത്ത് യദുകൃഷ്ണന്റെ ഭാര്യയുമായ ശരണ്യയെ (24) ആണ് ഇന്നലെ പുലർച്ചെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച രാത്രി 8മണി വരെ ഭർത്താവ് ശരണ്യയുടെ വീട്ടിൽ ഉണ്ടായിരുന്നു. രാവിലെ ജോലിക്ക് പോകേണ്ടതിനാൽ ഭർത്താവ് സ്വന്തം വീട്ടിലേയ്ക്ക് മടങ്ങി. അതിനുശേഷം ശരണ്യ രാത്രി 11 മണി വരെ അമ്മയുമായി ടിവി കണ്ടിരുന്നു. തുടർന്നാണ് ജീവനൊടുക്കിയതെന്ന് കരുതുന്നു. പുലർച്ചെ ഒരു മണിക്കാണ് മൃതദേഹം കണ്ടത്. മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തി. സംസ്‌കാരം ഇന്ന് രാവിലെ 9ന് തോന്നിയകാവ് പൊതുശ്മശാനത്തിൽ.