ymca

കൊച്ചി: 'കേരള സമൂഹത്തിന് ക്രിസ്ത്യൻ മിഷനറിമാരുടെ സംഭാവനകൾ ' എന്ന വിഷയത്തിൽ എറണാകുളം വൈ.എം.സി.എ പാലാരിവട്ടം ബ്രാഞ്ചിൽ ചർച്ചാ സമ്മേളനം സംഘടിപ്പിച്ചു. കെ.സി.ബി.സി ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് ജി. പാലക്കാപ്പള്ളി ഉദ്ഘാടനം ചെയ്തു.

എറണാകുളം വൈ.എം.സി.എ പ്രസിഡന്റ് ഷോൺ ജെഫ് ക്രിസ്റ്റഫർ അദ്ധ്യക്ഷത വഹിച്ചു. അഡ്വ എ. ജയശങ്കർ മുഖ്യ പ്രഭാഷണം നടത്തി.

കേരള ബൈബിൾ കോളേജ് ഡയറക്ടർ വിനോജ് മാത്യു, വൈ.എം.സി.എ പ്രോഗ്രാം കമ്മിറ്റി കൺവീനർ കുരുവിള മാത്യൂസ്, അസോസിയേറ്റ് ജനറൽ സെക്രട്ടറി സജി എബ്രഹാം എന്നിവർ ചടങ്ങിൽ സംസാരിച്ചു.