varappuzha

കൊച്ചി: യുവജനങ്ങൾ കാലഘട്ടത്തിന്റെ വക്താക്കൾ ആകണമെന്ന് ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ.
2024 വരാപ്പുഴ അതിരൂപതയിൽ യുവജന വർഷമായി പ്രഖ്യാപിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചാൻസലർ ഫാ. എബിജിൻ അറക്കൽ, യുവജന കമ്മിഷൻ ഡയറക്ടർ ഫാ. ജിജു ക്ലീറ്റസ് തിയാടി, കെ.സി.വൈ.എം പ്രസിഡന്റ് ആഷ്‌ലിൻ പോൾ, സി.എൽ.സി പ്രസിഡന്റ് തോബിയാസ് കോർണേലി, ജീസസ് ലീഡർ ബ്രോഡ്വിൻ, ഫാ. ഷിനോജ് ആറാഞ്ചേരി,ഫാ. ആനന്ദ് മണാളിൽ സിസ്റ്റർ നോർബർട്ട, ഫ്രാൻസിസ് ഷെൻസൺ സിബിൻ യേശുദാസൻ എന്നിവർ സംസാരിച്ചു.