കടവന്ത്ര: എസ്.എൻ.ഡി.പി യോഗം കടവന്ത്ര ശാഖയിലെ ചിലവന്നൂരിലെ ഡോ. പല്പു കുടുംബയോഗത്തിന്റെ 217-ാമത് യോഗം ചേർന്നു. മാനേജിംഗ് ട്രസ്റ്റി കെ.കെ. മാധവൻ ഉദ്ഘാടനം ചെയ്തു. കൺവീനർ എൻ.കെ. സദാനന്ദന്റെ അദ്ധ്യക്ഷനായി. ശാഖാ പ്രസിഡന്റ് കെ.കെ. ജവഹരിനാരായണൻ, സെക്രട്ടറി ടി.എൻ. രാജീവ് എന്നിവർ ആശംസകൾ നേർന്നു. ഗീത തിരുവാതിര സ്വാഗതവും വൈസ് പ്രസിഡന്റ് എ.എം. ദയാനന്ദൻ നന്ദിയും പറഞ്ഞു.