metro

കൊച്ചി: അർബൻ ഇൻഫ്ര ബിസിനസ് ലീഡർഷിപ്പ് അവാർഡ് 2023ൽ തിളങ്ങി കൊച്ചി മെട്രോയും കൊച്ചി വാട്ടർ മെട്രോയും. ഓപ്പറേഷൻസ് വിഭാഗത്തിന്റെ മികച്ച നടത്തിപ്പിനാണ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് പുരസ്‌കാരത്തിന് അർഹമായത്. യാത്രക്കാരുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനായി നടപ്പിലാക്കിയ പദ്ധതികൾ, ഡിജിറ്റലൈസേഷൻ എന്നിവ പുരസ്‌കാര നേട്ടത്തിനു തുണയായി. കെ.എം.ആർ.എൽ ഓപ്പറേഷൻസ് വിഭാഗം ചീഫ് ജനറൽ മാനേജർ എ. മണികണ്ഠൻ ഡൽഹിയിലെ ഇന്ത്യ ഇന്റർണാഷണൽ സെന്ററിൽ നടന്ന ചടങ്ങിൽ പുരസ്‌കാരം ഏറ്റുവാങ്ങി. ജലഗതാഗത രംഗത്തെ നൂതന സംവിധാനം എന്ന വിഭാഗത്തിലാണ് കൊച്ചി വാട്ടർ മെട്രോയ്ക്ക് പുരസ്‌കാരം.