കോലഞ്ചേരി: മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി പൂതൃക്ക പഞ്ചായത്തിലെ കോലഞ്ചേരി പ്രൈവ​റ്റ് ബസ് സ്റ്റാൻഡ് ശുചീകരിച്ചു. പ്രസിഡന്റ് ടി.പി. വർഗീസിന്റെ നേതൃത്വത്തിലാണ് പരിസരം ശുചിയാക്കിയത്. സ്​റ്റാൻഡിൽ എത്തുന്നവർ പ്ലാസ്​റ്റിക് മാലിന്യങ്ങൾ വലിച്ചെറിയാതെ കടകളിൽ സ്ഥാപിച്ചിട്ടുള്ള വേസ്റ്റ് ബിന്നിൽ നിക്ഷേപിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.