
മരട്: കാലങ്ങളായി മാറി മാറി ഭരിച്ച ഇടത്-വലത് മുന്നണികൾ കേരളത്തെ കർഷക ആത്മഹത്യകളുടെ നാടാക്കി മാറ്റിയെന്ന് ബി.ജെ.പി സംസ്ഥാന സമിതി അംഗം വി.കെ സുദേവൻ പറഞ്ഞു. കർഷക മോർച്ച പള്ളുരുത്തി മണ്ഡലം കമ്മിറ്റി നടത്തിയ മെമ്പർഷിപ്പ് ക്യാമ്പയിനിൽ അംഗങ്ങളായവർക്കുള്ള സ്വീകരണവും കർഷകർക്കുള്ള ആദരവും നൽകിയ പൊതു സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് തങ്കരാജ് അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി കെ. എസ്. സുജിത്ത്, ജില്ലാ പ്രസിഡന്റ് മനോജ് ഇഞ്ചൂർ , ആക്റ്റിംഗ് പ്രസിഡന്റ് മുരളീധരൻ, ബി.ജെ.പി ജില്ലാ ട്രഷറർ ശ്രീക്കുട്ടൻ തുണ്ടത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു.