ചോറ്റാനിക്കര: വഴിവിളക്കുകൾകത്താത്തതു മൂലം ചോറ്റാനിക്കരയിൽ രാത്രിയാത്ര ദുസഹം. സാമൂഹിക വിരുദ്ധരുടെയും തെരുവുനായ്ക്കളുടെയും ശല്യം കൂടി വർദ്ധിച്ചതോടെ രാത്രിയിൽ പുറത്തിറങ്ങാനാവുന്നില്ല. കോട്ടയത്തുപാറ മുതൽ കുരീക്കാട് വരെയുള്ള നിവാസികളാണ് ദുരിതത്തിൽ കഴിയുന്നത് . നിരവധി തവണ പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകിയിട്ടും ഫലമുണ്ടായില്ലകോട്ടയത്ത് പാറജംഗ്ഷൻ, കുരീക്കാട്, കണിയാമല റോഡ്,സി എം രവി റോഡ് എന്നിവിടങ്ങളിൽ ലഹരി മരുന്ന് വില്പന കേന്ദ്രമായി മാറിയതായി പരാതിയുണ്ട്. പൊലീസിന്റെ പട്രോളിംഗ് കാര്യക്ഷമമല്ലാത്തതാണ് കാരണം.

വഴി വിളക്കുകൾ അറ്റകുറ്റപ്പണി നടത്തണം. ഒപ്പം പൊലീസ് പട്രോളിംഗ് കാര്യക്ഷമമാക്കാൻ നടപടിയുണ്ടാകണം.

ഡോക്ടർ വി ശ്രീകുമാർ

പൊതുപ്രവർത്തകൻ ;

ഏതാനും വഴിവിളക്കുകൾ മാത്രമാണ് കത്താത്തത്. കഞ്ചാവ് ലഹരി വില്പന പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടില്ല

റെജി കുഞ്ഞൻ

13-ാംവാർഡ് അംഗം