rdo

കൊച്ചി: ഫോർട്ട്‌കൊച്ചി ആർ.ഡി.ഒ ഓഫീസിന് ലഭിച്ച ഐ.എസ്.ഒ സർട്ടിഫിക്കറ്റ് സമർപ്പണ ചടങ്ങ് കെ.ജെ. മാക്‌സി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഐ.എസ്.ഒ ഡയറക്ടർ എൻ. ശ്രീകുമാറിൽ നിന്ന് ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്, സബ് കളക്ടർ പി. വിഷ്ണുരാജ്, സീനിയർ സൂപ്രണ്ട് വി.വി. ജയേഷ് എന്നിവർ ചേർന്ന് സർട്ടിഫിക്കറ്റ് സ്വീകരിച്ചു.

കൊച്ചി തഹസിൽദാർ സുനിത ജേക്കബ്, കോർപ്പറേഷൻ വാർഡ് കൗൺസിലർ ആന്റണി കുരീത്തറ, കൊച്ചി കോർപ്പറേഷൻ വികസന ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ ഷീബ ലാൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഐ. എസ്. ഒ അംഗീകാരം ലഭിക്കുന്ന കേരളത്തിലെ ആദ്യത്തെ റവന്യു ഡിവിഷണൽ ഓഫീസാണിത്.

'വലിയൊരു അംഗീകാരമാണ് ഫോർട്ട്‌കൊച്ചിക്ക് ലഭിച്ചത്. മികച്ച സേവന പ്രവർത്തനങ്ങളാണ് ഇവിടെ നടക്കുന്നത്. ജനങ്ങളുടെ സേവകരാണ് ജനപ്രതിനിധികളും സർക്കാർ ജീവനക്കാരും. സബ് കളക്ടർ പി.വി. ഷ്ണുരാജിന്റെ പ്രവർത്തനങ്ങൾ വിലമതിക്കാനാകാത്തതാണ്"

കെ.ജെ. മാക്സി

എം.എൽ.എ