കോലഞ്ചേരി: എയ്ഡഡ് ഹയർസെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് നടത്തിയ പതാക പ്രചാരണയാത്ര ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്തു. പൂതൃക്ക സഹകരണബാങ്ക് പ്രസിഡന്റ് അനിബെൻ കുന്നത്ത് അദ്ധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി ബിനു കെ. വർഗീസ്, എസ്. സുരേഷ‌്കുമാർ, ടിന്റു പൗലോസ് എന്നിവർ സംസാരിച്ചു.