കാലടി: നാഷണൽ ലിറ്ററസി പ്രോഗ്രാമിന്റെ(എൻ.ഐ.എൽ.പി) ഭാഗമായി കാഞ്ഞൂർ പഞ്ചായത്തിൽ മികവുത്സവ സാക്ഷരതാ പരീക്ഷ നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ഗ്രേസി ദയാനന്ദൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ റിൻസി സാജു അദ്ധ്യക്ഷയായി. റിസോഴ്സ്പേഴ്സൺ പി.ഐ. നാദിർഷ, പ്രേരക്മാരായ ഹണി ഡേവിസ്, അംബിക, കിങ്ങിണി എന്നിവർ സംസാരിച്ചു.