കാലടി: കാലടി കൃഷിഭവനിൽ ഓഫീസറെ നിയമിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർക്ക് കേരള കർഷകസംഘം കാലടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നിവേദനം നൽകി. കർഷകസംഘം ജില്ലാ കമ്മിറ്റി അംഗം എം. എൽ. ചുമ്മാർ, പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി ലിപ്സൺ പാലേലി, പ്രസിഡന്റ്‌ എം.ജെ. ജോർജ്, ഏരിയാ കമ്മിറ്റി അംഗം കെ.പി. ഫ്രാൻസിസ്, പഞ്ചായത്ത്‌ കമ്മിറ്റി അംഗങ്ങളായ കെ.എസ്. ജിന്റോ, രാജു നാരായണൻ എന്നിവർ നിവേദകസംഘത്തിലുണ്ടായിരുന്നു.