കൊച്ചി: എറണാകുളം വൈ.എം.സി.എയുടെ ആഭിമുഖ്യത്തിൽ തൃക്കാക്കര പ്രൊജക്ട് സെന്ററിൽ നടന്ന ഇന്റർ കോർപ്പററേറ്റ് ബാസ്‌ക്കറ്റ്‌ബാൾ ടൂർണമെന്റിൽ ഫ്രാഗോമൻ കൊച്ചി വിജയികളായി. ആർ.ആർ.ഡി തിരുവന്തപുരത്തെയാണ് (58-25) പരാജയപ്പെടുത്തിയത്. സമ്മാനദാനം വൈ.എം.സി.എ പ്രസിഡന്റ് ഷോൺ ജെഫ് ക്രിസ്റ്റഫർ നിർവഹിച്ചു. ഷിയാബ് നീറുങ്കൽ, രാണ തളിയത്ത് എന്നിവർ മുഖ്യാതിഥികളായി. മാറ്റോ തോമസ്, ഡോ.ജോസഫ് കോട്ടൂരാൻ ടി. തുടങ്ങിയവർ സന്നിഹിതരായിരുന്നു.