കാലടി: ക്രിസ്മസ്-പുതുവത്സര കാലത്ത് സഞ്ചാരികൾ ഏറെ എത്തുമെന്ന പ്രതീക്ഷയിൽ മലയാറ്റൂർ നക്ഷത്ര തടാകം.
ഈ വർഷത്തെ മെഗാ കാർണിവൽ ഡിസംബർ 25 മുതൽ 30 വരെ നടക്കും.
കാർണിവൽ ദിവസങ്ങളിൽ രാത്രി 8 മണി മുതൽ കലാപരിപാടികളുണ്ടാകും. കലാപരിപാടികൾ അവതരിപ്പിക്കാൻ താത്പര്യമുള്ള വ്യക്തികൾക്കും സംഘടനകൾക്കും നേരത്തെ ബുക്ക് ചെയ്യാൻ കഴിയും. നക്ഷത്ര തടാകത്തിൽ ഇക്കുറി ദീപാലങ്കാരം, നക്ഷത്ര വിളക്കുകൾ, ആകാശ ഊഞ്ഞാൽ, മരണക്കിണർ, ഫുഡ് കോർട്ടുകൾ, ഗെയിമുകൾ മുതലായവയുണ്ടാകും. റോജി എം. ജോൺ എം.എൽ.എയുടെ നേതൃത്വത്തിൽ കാർണിവൽ മുന്നൊരുക്കങ്ങൾ പുരോഗമിക്കുന്നുണ്ട്. തടാകത്തിന് ചുറ്റും 15000നു മുകളിൽ നക്ഷത്രങ്ങളാൽ അലങ്കരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് വിത്സൻ കോയിക്കര പറഞ്ഞു. ഉല്ലാസ ബോട്ടുകളും ദീപാലങ്കാരങ്ങളും ആഘോഷത്തിന്റെ ശോഭ വർദ്ധിപ്പിക്കുമെന്ന് ആദ്യകാല സംഘാടകനായ മലയാറ്റൂർ വിത്സന്റ് കേരളകൗമുദിയോടു പറഞ്ഞു.