
കൊച്ചി: ബിരുദപഠനംകഴിഞ്ഞ് ജോലിക്കായുള്ള തയ്യാറെടുപ്പുകൾ നടത്തുന്ന ഉദ്യോഗാർത്ഥികൾക്കായി അസാപ് കേരളപെയ്ഡ് ഇന്റേൺഷിപ്പ് പദ്ധതി നടപ്പാക്കും. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലാണ് ബിരുദധാരികൾക്കായി ഇന്റേൺഷിപ്പ് അവസരം ഒരുക്കുന്നത്. സമീപകാലത്ത് ബിരുദം പൂർത്തിയാക്കിയവരാകണം അപേക്ഷകർ. ടെക് കമ്പനിയായ നെസ്റ്റ് ഡിജിറ്റൽ, സംസ്ഥാന സർക്കാരിനു കീഴിലുള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലോക്കൽ അഡ്മിനിസ്‌ട്രേഷൻ (കില) എന്നിവിടങ്ങളിലാണ് അവസരം. ഉദ്യോഗാർത്ഥികൾ https://asapmis.asapkerala.gov.in/Forms/Student/Common/3/291 എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യണം. ഫീസ് 500 രൂപ. യോഗ്യതാ പരിശോധിക്കുന്നതിന് പ്രത്യേക സ്‌ക്രീനിംഗ് ഉണ്ടായിരിക്കും. എഴുത്തു പരീക്ഷയുടെ അടിസ്ഥാനത്തിൽ പ്രത്യേക റാങ്ക് ലിസ്റ്റുകൾ തയ്യാറാക്കും. അവസാന തീയതി 13.