fish

തോപ്പുംപടി: ഫിഷറീസ് ഹാർബറിനെ ആശ്രയിച്ച് ഉപജീവനമാർഗം കണ്ടെത്തുന്നത് പതിനായിരങ്ങളാണെന്നും ഇവരെയാകെ പ്രതിസന്ധിയിലാക്കുന്നതാണ് ഫിഷറീസ് ഹാർബറിന്റെ നിർമ്മാണ-വികസന പ്രവർത്തനങ്ങളിലെ സ്തംഭനമെന്ന് ഹൈബി ഈഡൻ എം.പി. ദുരിതത്തിലായവരിൽ തദ്ദേശീയ മത്സ്യ തൊഴിലാളികൾ, ചെറുകിട ഇടത്തരം ബോട്ടുടമകൾ, മത്സ്യ വില്പനക്കാരും വ്യാപാര സ്ഥാപനങ്ങളും, ഇടനിലക്കാർ, കയറ്റുമതിക്കാർ, അന്യ സംസ്ഥാന തൊഴിലാളികൾ, മത്സ്യത്തൊഴിലാകൾക്കാകെ വിവിധതരം സാധനങ്ങളും സേവനങ്ങളും ലഭ്യമാക്കുന്ന പ്രദേശത്തെ വ്യാപാര വാണിജ്യ ബാങ്കിംഗ് സ്ഥാപനങ്ങൾ, മത്സ്യ ഉപഭോക്താക്കൾ, എന്നിങ്ങനെ തീരദേശവുമായി ഏതെങ്കിലും തരത്തിൽ ബന്ധമുള്ള എല്ലാവരും ഉൾപ്പെടുമെന്നും ലോക് സഭയിൽ ഹൈബി ഈഡൻ എം. പി. പറഞ്ഞു.