
തൃപ്പൂണിത്തുറ: മണകുന്നം വില്ലേജ് സർവീസ് സഹകരണ ബാങ്കിന്റെ 53-ാമത് വാർഷിക പൊതുയോഗത്തിൽ അംഗങ്ങളുടെ ഓഹരിക്ക് 7.5 ശതമാനം ഡിവിഡന്റ് പ്രഖ്യാപിച്ചു. ബാങ്ക് പ്രസിഡന്റ് എൻ.കെ. ഗിരിജാവല്ലഭൻ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ കർഷകരെ ആദരിച്ചു. വിദ്യാഭ്യാസ അവാർഡ് വിതരണവും നടന്നു. ഡയറക്ടർ ബോർഡ് അംഗം ഗോപിനാഥൻ സ്വാഗതവും ബോർഡ് അംഗം ശ്രീജിത്ത് ഗോപി നന്ദിയും പറഞ്ഞു.