
തോപ്പുംപടി: കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റിന്റെ പുതിയ പദ്ധതിയായ 'സേവിംഗ്സ് ഫോർ എ ബെറ്റർ ഫ്യൂച്ചർ' പരിപാടിയുടെ രണ്ടാം ഘട്ട ഉദ്ഘാടനം പി.സി. ചാക്കോ പദ്ധതിയുടെ നിർവഹിച്ചു. വിദ്യാർത്ഥികളിൽ സമ്പാദ്യശീലം വളർത്തുന്ന പദ്ധതി മാതൃകാപരമെന്നും കൂടുതൽ സ്കൂളുകളിൽ നടപ്പാക്കണമെന്നും പി.സി. ചാക്കോ പറഞ്ഞു. സിയാൽ ഡയറക്ടർ സുഹാസ് പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് ചെറുസമ്പാദ്യം അടങ്ങിയ കുടുക്ക വിതരണം ചെയ്തു. ഒന്നാം ക്ലാസ്സ് മുതൽ പത്താം ക്ലാസ്സ് വരെയുള്ള 10,000 കുട്ടികൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്. എം.എൽ.എ കെ.എൻ.ഉണ്ണിക്കൃഷ്ണൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. മാനേജിംഗ് ട്രസ്റ്റി പ്രൊഫ. കെ.വി. തോമസ് നന്ദി പറഞ്ഞു.