ആലുവ: 21 -ാമത് മാർ അത്തനേഷ്യസ്‌ ട്രോഫി അഖിലേന്ത്യാ ഇന്റർ സ്‌കൂൾ ഇൻവിറ്റേഷൻ ഫുട്‌ബാൾ ടൂർണമെന്റ് ജനുവരി ഏഴ് മുതൽ 23 വരെ ആലുവ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കും. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് 16 ടീമുകൾ ടൂർണമെന്റിൽ പങ്കെടുക്കും.

ടൂർണമെന്റിലേക്കുള്ള പ്രദേശിക ടീമിനെ കണ്ടെത്തുന്നതിന് പത്ത് ടീമുകൾ പങ്കെടുക്കുന്ന 'മിനി മാറ്റ്' ടൂർണമെന്റ് ജനുവരി രണ്ട് മുതൽ ആറ് വരെ നടക്കും. ടൂർണമെന്റിനോടനുബന്ധിച്ച് ആറ് ടീമുകളെ ഉൾപ്പെടുത്തി വെറ്ററൻസ് ഫുട്‌ബാളും സംഘടിപ്പിച്ചിട്ടുണ്ട്.